|    Mar 26 Sun, 2017 9:11 am
FLASH NEWS

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോവാദി പോസ്റ്റര്‍

Published : 26th April 2016 | Posted By: SMR

എടക്കര: പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലും, കല്‍ക്കുളത്തും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള മാവോവാദി പോസ്റ്ററുകളും, നോട്ടീസും. പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫിസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള വനംവകുപ്പിന്റെ ബോര്‍ഡ്, തൊട്ടടുത്തുള്ള ഇട്ടോപ്പാടന്‍ ഉസ്മാന്റെ വീടിനോട് ചേര്‍ന്ന മതിലിന് സമീപത്തെ മരത്തില്‍ സ്ഥാപിച്ച ബോര്‍ഡിലും, കല്‍ക്കുളം അങ്ങാടിയില്‍ ഐഎന്റ്റിയുസി സ്ഥാപിച്ചിട്ടുള്ള ഓട്ടോ സ്ന്റാന്റ് ബോര്‍ഡിലുമാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
കപട തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുക, തിരഞ്ഞെടുപ്പിന്റെ മറവിലുള്ള സൈനീകവല്‍ക്കരണം ചെറുക്കുക, തിരഞ്ഞെടുപ്പ് പാത കൊള്ളക്കാരുടെ പാത, മാവോയിസ്റ്റ് പാത ജനങ്ങളുടെ വിമോചന പാത, രണോത്സുക പോരാട്ടങ്ങളിലൂടെ ജനകീയാധികാരത്തിനായി പോരാടുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. സിപിഐ മാവോയിസ്റ്റ് എന്ന് അടിയില്‍ ചേര്‍ത്തിട്ടുമുണ്ട്. ഈങ്ങാറില്‍ വിതരണം ചെയ്ത നോട്ടീസുകള്‍ വ്യാപകമായി പടുക്ക, കല്‍ക്കുളം അങ്ങാടികളില്‍ വിതറിയിട്ടുമുണ്ട്.
നക്‌സല്‍വിരുദ്ധ സേനാംഗങ്ങള്‍ സ്ഥലത്തെത്തി പോസ്റ്ററുകളും, നോട്ടീസുകളും പിടിച്ചെടുത്ത് അനേ്വഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എടക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക