|    Oct 17 Wed, 2018 8:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി കെനിയന്‍ പ്രതിപക്ഷം

Published : 6th September 2017 | Posted By: fsq

 

നൈറോബി: കെനിയന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയുമായി പ്രതിപക്ഷം. നിയമപരവും ഭരണപരവുമായ ഉറപ്പുകളില്ലാത്ത തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ നേതാവ് റയ്‌ലാ ഒഡിംഗ പറഞ്ഞു. നേരത്തേ ആഗസ്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പ് സുപ്രിംകോടതി അസാധുവാക്കിയിരുന്നു. ഭരണഘടനയുടെ തത്ത്വങ്ങള്‍ അനുസരിച്ചില്ലെന്ന കാരണത്താലാണ് സുപ്രിംകോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെറ്റായി നടന്ന എല്ലാ കാര്യങ്ങളും ശരിപ്പെടുത്തിയ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ഒഡിംഗ ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെനിയാത്തക്കുവേണ്ടി കംപ്യൂട്ടര്‍ സെര്‍വറില്‍ കൃത്രിമം നടന്നതായി ആരോപിച്ചാണു പ്രതിപക്ഷ പാര്‍ട്ടിയായ നാസ സഖ്യം സുപ്രിംകോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss