|    May 22 Mon, 2017 11:18 pm
FLASH NEWS

തിരഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയിച്ച് മീഡിയ റൂം

Published : 20th May 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം തല്‍സമയം അറിയിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയ മീഡിയ റൂം ശ്രദ്ധേയമായി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസാണ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മീഡിയ സെന്റര്‍ ഒരുക്കിയത്. രാവിലെ 7.30 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ മീഡിയ റൂം എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഫലം അറിയുന്നതു വരെ സജീവമായിരുന്നു.
ജില്ലയിലെ മണ്ഡലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെയും ഫലം അറിയാനുള്ള സൗകര്യവുമുണ്ടായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വാര്‍ത്താ വിശകലനം അറിയുന്നതിനായി ടിവി സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day