|    May 29 Mon, 2017 9:41 am
FLASH NEWS

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു 

Published : 5th May 2016 | Posted By: SMR

മുളങ്കുന്നത്തുകാവ് (തൃശൂര്‍): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ തിരൂരില്‍ പദയാത്രയിലാണ് സംഭവം. പോട്ടോര്‍ കുമ്മനത്തുവീട്ടില്‍ വേലായുധന്‍നായരുടെ മകന്‍ വിജയനാണ്(55) മരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയുടെ നാലാംഘട്ട പ്രചാരണത്തിനായി നടന്ന മണ്ഡലം പദയാത്രയിലാണ് സംഭവം.
തിരൂര്‍ ക്ഷേത്രമൈതാനത്തുനിന്ന് പദയാത്ര പുറപ്പെട്ട് അല്‍പ്പം കഴിഞ്ഞ് കുഴഞ്ഞുവീണ വിജയനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വിജയന്‍ പോസ്റ്റര്‍ ഒട്ടിച്ച ശേഷം ചൊവ്വാഴ്ച രാത്രി ഒരുമണിക്കാണ് പിരിഞ്ഞുപോയത്. ഇന്നലെ രാവിലെ എട്ടുമണിക്ക് വീണ്ടും പ്രവര്‍ത്തകരോടൊപ്പം ചേരുകയായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോലഴി ഗ്രാമപ്പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. ഭാര്യ: രമാദേവി. മകന്‍: വിനോദ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day