|    Oct 20 Sat, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിരഞ്ഞെടുപ്പ് പൂര്‍ത്തീകരണം ; അന്തിമ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനുള്ള അന്തിമ ചര്‍ച്ചകളിലേക്കു കെപിസിസി നേതൃത്വം കടന്നു. കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. എല്ലാവര്‍ക്കും പറയാനുള്ളതു കേള്‍ക്കുമെന്നും ഒക്ടോബര്‍ മൂന്നിനു മുമ്പ് ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് കൈമാറുമെന്നും സുദര്‍ശന്‍ നാച്ചിയപ്പന്‍ തിരുവനന്തപുരത്ത് പറഞ്ഞു.സമവായത്തിലൂടെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എ, ഐ ഗ്രൂപ്പുകളില്‍ ധാരണയായിരുന്നു. ഈ തീരുമാനത്തിനു നേതൃയോഗവും അംഗീകാരം നല്‍കി. പാര്‍ട്ടി നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായാണു തിരഞ്ഞെടുപ്പ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഡിസിസി, കെപിസിസി തലത്തിലെ ഭാരവാഹികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാവുമെന്നാണു സൂചന. എണ്ണം കുറയ്ക്കണമെന്ന് എഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന പൊതുവികാരവും ഭാരവാഹി നിര്‍ണയത്തില്‍ പ്രകടമാവും. എ, ഐ ഗ്രൂപ്പുകള്‍ വെവ്വേറെ പട്ടിക സമര്‍പ്പിക്കുമെന്നും കെപിസിസി ഭാരവാഹികളുടെയും അധ്യക്ഷന്റെയും കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനമെടുക്കുകയെന്നും നാച്ചിയപ്പന്‍ വ്യക്തമാക്കി. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കേരളഘടകം സ്വീകരിച്ച മെല്ലെപ്പോക്കു നയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിക്ക് അതൃപ്തിയുണ്ട്. തട്ടിക്കൂട്ട് പുനസ്സംഘടനയല്ല, ഗുണപരമായ മാറ്റമാണ് എഐസിസി ലക്ഷ്യമിടുന്നതെന്നു സമിതി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss