|    Sep 22 Fri, 2017 12:51 am

തിരഞ്ഞെടുപ്പ് പരിശോധന: രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി

Published : 21st April 2016 | Posted By: SMR

മട്ടാഞ്ചേരി: തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി.
ഇന്നലെ ഇടക്കൊച്ചി പാലത്തിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പണം അടങ്ങിയ ബാഗുമായി ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടിയത്.
ബൈക്കില്‍ വരുകയായിരുന്ന യുവാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ് മായയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന പതിനെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപ കണ്ടുകെട്ടി.
ഇവരുടെ പക്കല്‍ വാഹനത്തിന്റേത് ഉള്‍പ്പെടെ യാതൊരു രേഖകളും ഇല്ലായിരുന്നുവെന്ന് പരിശോധന സംഘം പറഞ്ഞു. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചു. യുവാക്കളെ പള്ളുരുത്തി പോലിസിന് കൈമാറി.
സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ പി ശശി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സി എസ് വേണു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക