|    Oct 21 Sat, 2017 10:45 am
Home   >  Todays Paper  >  Page 5  >  

തിരഞ്ഞെടുപ്പ് തോല്‍വി; ലീഗിന്റെ കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Published : 11th July 2016 | Posted By: SMR

കോഴിക്കോട്: തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കെ എന്‍ എ ഖാദര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നടപടി.
ഇരു മണ്ഡലങ്ങളിലെയും തോല്‍വിയെപ്പറ്റി രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ നടപടിയെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികളും ഇവിടുത്തെ പഞ്ചായത്ത് കമ്മിറ്റികളും പുനര്‍വിന്യാസം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു.
രണ്ട് മണ്ഡലം കമ്മിറ്റികളുടെയും പുനര്‍വിന്യാസം ഉടന്‍ നടത്തും. ജില്ലാ കമ്മിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. സംസ്ഥാന തലത്തില്‍ ഉണ്ടായ വോട്ട് ചോര്‍ച്ചയെക്കുറിച്ച് പി കെ കെ ബാവ അധ്യക്ഷനായ കമ്മിറ്റി അവതരിപ്പിച്ച റിപോര്‍ട്ട് യോഗം അംഗീകരിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പഠിച്ച കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചില്ല.
സംസ്ഥാന തലത്തിലെ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ഇ ടി മുഹമ്മദ് ബഷീര്‍ ചെയര്‍മാനായി ഒമ്പത് അംഗ കമ്മിറ്റിയെയും നിയോഗിച്ചു. ഈ കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക