|    May 29 Mon, 2017 10:41 pm
FLASH NEWS

തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിച്ചില്ല: കമ്മീഷന്‍

Published : 6th February 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത്. ഇന്നലെ കൊച്ചിയിലെത്തിയ റാവത്ത് കൊറുങ്കോട്ടയിലെ പോളിങ് ബൂത്തായി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ക്രമീകരണം എല്ലായിടത്തുമായെന്ന് കമ്മീഷന് പൂര്‍ണബോധ്യം വന്ന ശേഷമേ തീയതി പ്രഖ്യാപിക്കൂ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിയും ക്രമീകരണവും വിലയിരുത്താനാണ് താനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനുപുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. ഉല്‍സവങ്ങള്‍, മണ്‍സൂണ്‍ തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചേ കമ്മീഷന്‍ തീയതി നിശ്ചയിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയെ റാവത്തിനെ ജില്ല കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്വീകരിച്ചു.
രാവിലെ 10-ന് ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരുടെ യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് റദ്ദാക്കി ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കൊച്ചിയില്‍ നിന്ന് ബോട്ടു മാര്‍ഗാണ് കമ്മീഷനു സംഘവും കൊറുങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് എറണാകുളം എസ്ആര്‍വിയുപി. സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ടായിരുന്നെങ്കിലും അതുപേക്ഷിച്ച് ആലുവ കടുങ്ങല്ലൂരിലെ സാഹിത്യ പോഷിണി വായനശാല, ഈസ്റ്റ് കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാത്രി ഏഴിന് അദ്ദേഹം ഡല്‍ഹിക്കു മടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day