|    Jan 17 Tue, 2017 10:59 pm
FLASH NEWS

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കേന്ദ്ര സേനാംഗങള്‍ അപകടത്തില്‍ പെട്ടു

Published : 17th May 2016 | Posted By: swapna en

index

പെരിന്തല്‍മണ്ണ:പാലക്കാട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന് മടങ്ങുകയായിരുന്ന കേന്ദ്ര സേനാംഗങള്‍ ആനമങ്ങാട് അപകടത്തില്‍ പെട്ടു.ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് ആനമങ്ങാട് വളക്കത്ര വളവില്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് പോകാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് കേന്ദ്രസേനാംഗങള്‍ അപകത്തില്‍ പെട്ടത്. 30ളം പേര്‍ ഉണ്ടായിരുന്നു ബസ്സില്‍. ഇവര്‍ മറ്റൊരു വാഹനത്തില്‍ റെയില്‍വേ സ്‌റ്റേഷനിക്ക്  പോയി. അപകത്തില്‍ പെട്ട ബസിന്റെബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നത്തായി ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 905 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക