കോട്ടയം: ജില്ലയില്‍ ഇന്നലെ ഏഴ് നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ ഓരോന്നും പാലായില്‍ മൂന്നും പത്രികകളാണ് ലഭിച്ചത്.
കടുത്തുരുത്തി, വൈക്കം, ചങ്ങനാശ്ശേരി നിയോജക മണ്ഡലങ്ങളില്‍ പത്രികകള്‍ ലഭിച്ചില്ല. പാലാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണിയും കോട്ടയത്തെ യുഡിഎഫ് സ്ഥനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കാഞ്ഞിരപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി ബി ബിനുവും പത്രിക സമര്‍പ്പിച്ചു.
കെ എം മാണി കോട്ടയം ആര് ആര് ഡെപ്യൂട്ടി കലക്ടര്‍ പി വി സഞ്ജയനും മുമ്പിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുഞ്ച സ്പെഷ്യല്‍ ഓഫിസര്‍ എം പി ജോസ് മുമ്പാകെയുമാണ് പത്രിക സമര്‍പ്പിച്ചത്. ജോയ് എബ്രഹാം എംപി, കേരള കോണ്‍ഗ്രസ്(എം) ജില്ലാപ്രസിഡന്റ് ഇ എം ആഗസ്തി എന്നിവരും പത്രിക സമര്‍പ്പിക്കാന്‍ കെ എം മാണിക്കൊപ്പമെത്തിയിരുന്നു.
തിരുനക്കരയിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം ചെയ്തശേഷം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി മിനി സിവില്‍ േസ്റ്റഷനിലെത്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ്. നേതാക്കളായ ടോമി കല്ലാനി, കുര്യന് ജോയി, ഷാജന് കട്ടച്ചിറ, കുഞ്ഞുമോന് കെ മേത്തര്‍, ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ജോസഫ് ചാവറ, ടി സി അരുണ്‍, ആര് കെ കര്‍ത്താ, പി എസ് ബഷീര്‍, ജോഷി ഫിലിപ്പ്, ഡോ.പി ആര് സോന എന്നിവരും തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പമുണ്ടായിരുന്നു.
ഇന്നലെ ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളി ഉപവരണാധികാരി കെ എസ് ബാബുവിന്റെ മുമ്പാകെയാണ് അഡ്വ. വി ബി ബിനു പത്രിക നല്‍കിയത്.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്, സിപിഎം ഏരിയാ സെക്രട്ടറി പ്രഫ.ആര് നരേന്ദ്രനാഥ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന്, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി എന്‍ പ്രഭാകരന്, വി കെ കരുണാകരന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.