|    Apr 26 Wed, 2017 1:19 pm
FLASH NEWS

തിരഞ്ഞെടുപ്പ് ചുമതലകളില്‍ വീഴ്ച വരുത്തരുത്: ജില്ലാ കലക്ടര്‍

Published : 13th April 2016 | Posted By: SMR

മലപ്പുറം: പൊതു തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉത്തരവാദപ്പെട്ട വകുപ്പുകള്‍ വീഴ്ച വരുത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ എസ് വെങ്കടേശപതി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കേണ്ട വിവിധ വകുപ്പു മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന സേവനങ്ങളുടെയും പദ്ധതികളുടെയും വ്യക്തമായ രൂപരേഖ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു നല്‍കണം. തിരഞ്ഞെടുപ്പ് ഏകോപനത്തിന് നോഡല്‍ ഓഫിസറെ നിയമിക്കുകയും പേരും ബന്ധപ്പെടാവുന്ന നമ്പരും സഹിതം കൈമാറുകയും ചെയ്യണം.
പോലിസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിന്യാസം ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day