|    Jan 22 Sun, 2017 1:38 pm
FLASH NEWS

തിരഞ്ഞെടുപ്പ് ഗോദയില്‍ അങ്കംകുറിച്ച് സ്ഥാനാര്‍ഥിയുടെ സംഗീതക്കച്ചേരി

Published : 24th October 2015 | Posted By: SMR

രാജപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് കള്ളാര്‍ ഡിവിഷനില്‍ നിന്നും അംഗം കുറിച്ച സ്ഥാനാര്‍ഥി സംഗീത കളരിയിയും പയറ്റുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന മീനാക്ഷി ബാലകൃഷ്ണനാണ് ബളാംതോട് മായത്തി ക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തോടനുബന്ധിച്ചു നടന്ന സംഗീതോല്‍സവത്തില്‍ അരമണിക്കൂര്‍ കീര്‍ത്തനം പാടിയത്.
ആരവി രാഗത്തില്‍ അരമണിക്കൂര്‍ ആലാപനം കൊണ്ട് സദസ്യരെ കയ്യിലെടുക്കുകയായിരുന്നു. പാട്ട് കേട്ടപ്പോള്‍ രാഗവും താളവും ശ്രുതിയുമൊക്കെ ബാലറ്റ് പെട്ടി നിറയ്ക്കാനുള്ള കീര്‍ത്തനമാണോയെന്ന് എതിര്‍ സ്ഥാനാര്‍ഥിക്ക് സംശയം.
മൃദംഗം വിദ്വാനും ഒരു വോട്ടര്‍ ആയതിനാല്‍ വോട്ടന്മാരുടെ താളത്തിനൊത്തു തുള്ളാനും തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്ഥാനാര്‍ഥി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക