|    Jul 21 Sat, 2018 3:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരഞ്ഞെടുപ്പ് കേസ്: വാറന്റ് ലഭിച്ചവര്‍ നാളെ ഹാജരാവും

Published : 9th August 2017 | Posted By: fsq

 

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് തൊട്ടടുത്ത എതിരാളിയായിരുന്ന ബിജെപിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാവാത്ത മൂന്നുപേര്‍ നാളെ ഹാജരാവും. വോര്‍ക്കാടി പഞ്ചായത്ത് ആനക്കല്ലിലെ ഉമര്‍ഫാറൂഖ്, ഉപ്പള ഭഗവതി നഗറിലെ ജബ്ബാര്‍, മംഗല്‍പാടി ഷിറിയയിലെ മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്. അതേസമയം ഈ കേസില്‍ ഇതുവരെയായി 181 പേരെ ഹൈക്കോടതി വിസ്തരിച്ചു. 259 പേരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേസ് ഫയല്‍ ചെയ്തത്. ഇനി വിസ്തരിക്കാനുള്ളത് 45 പ്രവാസികളെയാണ്. ഇവരെ ഗള്‍ഫില്‍ നിന്ന് കേസ് ആവശ്യത്തിന് കൊണ്ടുവരണമെങ്കില്‍ ടിക്കറ്റ് ചാര്‍ജ് കോടതിയില്‍ കെട്ടിവയ്ക്കണം. 30 ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവാകുന്നത്. ഇക്കാര്യത്തില്‍ നാളെ വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss