|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ്ഹൈക്കോടതി വിശദീകരണം തേടി

Published : 28th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമായ ആശുപത്രിവാസകാലത്ത് നാമനിര്‍ദേശ പത്രികയില്‍ വിരലടയാളം പതിച്ചതിനെതിരായ ഹരജിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടു മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ജയലളിത ചികില്‍സയിലായിരിക്കെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒപ്പിനു പകരം ജയയുടെ വിരലടയാളം പതിപ്പിച്ചത്. ജയലളിത അബോധാവസ്ഥയിലായതുകൊണ്ടാണ് ഒപ്പിനു പകരം വിരലടയാളം പതിച്ചത്. ഇതു ചോദ്യംചെയ്തു ഡിഎംകെ സ്ഥാനാര്‍ഥി നല്‍കിയ ഹരജിയിലാണ് അടുത്തമാസം ആറിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടു കോടതി നിര്‍ദേശിച്ചത്. ചികില്‍സാ സമയത്തു ജയലളിത അബോധാവസ്ഥയിലാണെന്നു സംശയിക്കുന്നുവെന്നും വിരലടയാളം വ്യാജമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ജയലളിത ചികില്‍സയിലായിരുന്ന കാലയളവില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും വിരലടയാളം പതിച്ചാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തും അണ്ണാ ഡിഎംകെ വിജയിക്കുകയും ചെയ്തു. വിരലടയാളത്തിന്റെ സാധുത തെളിയിക്കാനായില്ലെങ്കില്‍ അതതു മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ അയോഗ്യരാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss