|    Jan 25 Wed, 2017 4:58 am
FLASH NEWS

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരേ അറസ്റ്റ് വാറന്റ്

Published : 18th October 2016 | Posted By: Abbasali tf

തിരുവല്ല: സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരേ അറസ്റ്റ് വാറന്റിന് തിരുവനന്തപുരം ഉപലോകായുക്ത ഉത്തരവായി. ഒക്്‌ടോബര്‍ എട്ടിന് നടത്താനിരുന്ന തിരുവല്ല ഈസ്റ്റ് കോഓപറേറ്റീവ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് വിജ്ഞാപനം യഥാസമയം പത്രങ്ങളില്‍ പരസ്യപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ച വരുത്തിയ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഹിരണിനും എതിരേ ലോകായുക്ത കോടതിയില്‍ നടപടി ആരംഭിച്ചിരുന്നു. ഒക്ടോബര്‍ 17ന് ഉപലോകായുക്്തക്ക് മുന്നില്‍ നേരിട്ട് ഇരുവരും ഹാജരായി വിശദീകരണം നല്‍കാനായിരുന്നു ഉത്തരവ്. ഉത്തരവിന്‍ പ്രകാരം ഇന്നലെ കോടതിയില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഹാജരാവാതിരുന്നതിനാലാണ് ഉപലോകായുക്ത അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിന് നടപടി സ്വീകരിച്ചെങ്കിലും ഇവര്‍ കൃത്യവിലോപം കാണിച്ചതായി ആരോപിച്ച് ബാങ്ക് വൈസ് പ്രസിഡന്റ് കുരുവിള ജോര്‍ജ് ലോകായുക്തയെ സമീപിക്കുയായിരുന്നു.  കേസില്‍ ഉള്‍പ്പെട്ട തിരുവല്ല അസി. രജിസ്ട്രാര്‍ വീണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചിരിക്കയാണെന്നും, ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക