തിരഞ്ഞെടുപ്പ് ഉദ്യോഗസഥര്‍ക്ക് പരിശീലനം: ഒന്നാംഘട്ടം 15ന് തുടങ്ങും
Published : 12th April 2016 | Posted By: SMR
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യേഗസഥര്ക്കുള്ള ആദ്യഘട്ട പരിശീലനം ഏപ്രില്‍ 15ന് ആരംഭിക്കും. 15 കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലനം 21ന് സമാപിക്കും.
കോഴിക്കോട് നോര്‍ത്ത് മണ്ഡലം പരിശീലനം 15 മുതല്‍ 21 വരെ ഗവ. കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്‍, കോഴിക്കോട് സൗത്ത് – 15 മുതല്‍ 21 വരെ ടൗണ്‍ഹാള്‍, ബേപ്പൂര്‍ – 18 മുതല്‍ 20 വരെ മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, എലത്തൂര്‍- 15നും 16 നും വെസ്റ്റഹില്‍ പോളിടെക്നിക് ഓഡിറ്റോറിയം തുടര്‍ന്ന് 18 മുതല്‍ 21 വരെ വെള്ളിമാടുകുന്നിലെ ജെഡിടി നഴ്സിങ് കോളേജ്, വടകര- 16 മുതല്‍ 21 വരെ വടകര ടൗണ്‍ ഹാള്‍, കുറ്റിയാടി – വടകര ബിഇഎം ഹൈസ്ക്കൂള്, നാദാപുരം- 16 മുതല്‍ 21 വരെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്ക്കൂള്, കൊയിലാണ്ടി- 16 മുതല്‍ 21 വരെ കൊയിലാണ്ടി താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍, പേരാമ്പ്ര- 18 മുതല്‍ 21 വരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ബാലുശ്ശേരി- 18 മുതല്‍ 21 വരെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കുന്നമംഗലം- 15 മുതല്‍ 20 വരെ വെള്ളിമാടുകുന്നിലെ ഗവ. ലോ കോളേജ് ഓഡിറ്റോറിയം, കൊടുവള്ളി- 18 മുതല്‍ 21 വരെ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയം, തിരുവമ്പാടി- ഗവ. വിഎച്ച്എസ്എസ് കോരങ്ങാടിയില് 15, 16 തീയതികളിലും 18 മുതല്‍ 21 വരെ ജെഡിടി ഇസ്ലാം പോളിടെക്നിക്കിലും നടക്കും.
പരീശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഗവ. ലോ കോളജില്‍ 21 ന് പരീശിലനം ഒരുക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.