|    Mar 23 Thu, 2017 4:05 pm
FLASH NEWS

തിരഞ്ഞെടുപ്പുഫലത്തിനെതിരേ പ്രക്ഷോഭം; സാംബിയയില്‍ 133 പ്രക്ഷോഭകര്‍ അറസ്റ്റില്‍

Published : 17th August 2016 | Posted By: SMR

ലുസാക: സാംബിയയില്‍ പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത 133 പ്രക്ഷോഭകരെ പോലിസ് അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് എദഗാര്‍ ലുന്‍ഗു വീണ്ടും അധികാരത്തിലെത്തിയിരുന്നു. വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ലുന്‍ഗു അധികാരത്തിലെത്തിയതെന്ന മുഖ്യ എതിരാളി ഹകൈന്‍ദെ ഹിചിലേമയുടെ ആരോപണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പു ഫലത്തിനെതിരായ പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാര്‍ ഭരണകക്ഷി പ്രവര്‍ത്തകരെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് പോലിസ് പ്രതികരിച്ചു. 50.35 ശതമാനം വോട്ടുകള്‍ നേടിയാണ് പാട്രിയോട്ടിക് ഫ്രണ്ട് (പിഎഫ്) നേതാവായ ലിന്‍ഗു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 47.67 ശതമാനം വോട്ടുകളായിരുന്നു യുനൈറ്റഡ് പാര്‍ട്ടി ഫോര്‍ നാഷനല്‍ ഡെവലപ്‌മെന്റ് (യുഎന്‍പിഎന്‍ഡി) നേതാവായ ഹിചിലേമയ്ക്കു ലഭിച്ചത്. അതേസമയം വോട്ടെടുപ്പ് തള്ളുകയാണെന്നു പ്രതിപക്ഷ കക്ഷി യുഎന്‍പിഎന്‍ഡി പ്രതികരിച്ചു. ലുന്‍ഗുവിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചതായും പാര്‍ട്ടി ആരോപിച്ചു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക