|    Jan 22 Sun, 2017 5:18 am
FLASH NEWS

തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം: എന്‍വൈസി

Published : 13th March 2016 | Posted By: SMR

ആലുവ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിത്യം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്‌സല്‍ കുഞ്ഞുമോന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ മാറ്റത്തിന്റെ ചാലകശക്തികളാണ് യുവാക്കള്‍. നിയമസഭയില്‍ കൂടുതല്‍ യുവസാമാജികര്‍ എത്തുന്നത് നിയമസഭയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഊര്‍ജസ്വലത പകരും. എല്‍ഡിഎഫില്‍ എന്‍സിപിക്ക് ലഭിക്കുന്ന സീറ്റുകളില്‍ യുവപ്രാതിനിത്യം ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ ഷെനിന്‍ മന്ദിരാട്, സലീം ബംഗ്ലാവില്‍, കബീര്‍ പൊന്നാട്, സാംജി പഴയപ്പറമ്പില്‍, സാബുഖാന്‍, ഷിജിത്ത് എം, സമദ് പി എ, ഷാജിര്‍ ആലത്തിയൂര്‍, നാണു തിരുവള്ളൂര്‍, റഫീക്ക് പാണപ്പുഴ, ദീപു രാധാകൃഷ്ണന്‍, ശ്യാംലാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക