|    Sep 23 Sun, 2018 9:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആള്‍ദൈവങ്ങള്‍

Published : 13th August 2018 | Posted By: kasim kzm

ഭോപാല്‍: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആള്‍ദൈവങ്ങള്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ഏപ്രിലില്‍ അഞ്ച് ആള്‍ദൈവങ്ങള്‍ക്കു മധ്യപ്രദേശ് സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയിരുന്നു. ഇത് ആള്‍ദൈവങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രന്‍മാരുടെ വേഷം കെട്ടാനാണ് ചില ആള്‍ദൈവങ്ങളുടെ തീരുമാനം. എന്നാല്‍ സഹമന്ത്രിപദത്തിലിരിക്കുന്ന കംപ്യൂട്ടര്‍ ബാബ എന്ന സ്വാമി നമദേവ് ത്യാഗി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടാല്‍ മാത്രമായിരിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. എന്നാല്‍ ഇന്‍ഡോറില്‍ നിന്നു മല്‍സരിക്കാന്‍ കംപ്യൂട്ടര്‍ ബാബ ചരടുവലി നടത്തുന്നുണ്ടെന്നാണ് സൂചന. നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹാനന്ദ് എന്നീ ആള്‍ദൈവങ്ങള്‍ക്കാണ് സഹമന്ത്രിപദവി നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss