|    Jan 18 Wed, 2017 12:55 am
FLASH NEWS

തിരഞ്ഞെടുപ്പില്‍ ക്രമക്കേട്; അധിനിവേശ കശ്മീരില്‍ പാക് പതാക കത്തിച്ചു

Published : 30th July 2016 | Posted By: SMR

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തെരുവിലിറങ്ങിയ ജനം പാകിസ്താന്റെ പതാക കത്തിച്ചു.
ജൂലൈ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മുസ്‌ലിംലീഗ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയിരുന്നു. ക്രമക്കേട് നടന്നതായും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.
പതാക കത്തിച്ച പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടുകയും പാക് സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മേഖലയില്‍ സംഘര്‍ഷം തുടരുന്നതായാണ് വിവരം. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ ടയറുകളും തീയിട്ടിട്ടുണ്ട്. പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും പാകിസ്താനില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് വിജയം നേടിക്കൊടുക്കുന്ന രീതിയില്‍ ക്രമക്കേടുകളോടെയാണ് നടക്കാറുള്ളതെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് 41ല്‍ 31 സീറ്റുകളും നേടിയിരുന്നു. മുസ്‌ലിം കോണ്‍ഫറന്‍സ് പാര്‍ട്ടിക്കും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും മൂന്നു സീറ്റുകള്‍ മാത്രമാണ് നേടാനായത്. പ്രധാന നഗരങ്ങളായ മുസഫറാബാദ്, കോത്‌ലി, ചിനാരി, മിര്‍പൂര്‍ എന്നിവിടങ്ങളിലും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പാക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുസ്‌ലിം കോണ്‍ഫറന്‍സ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണ് പ്രശ്‌നം വഷളാവുന്നതിലേക്കു നയിച്ചത്.
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി മനുഷ്യാവകാശസംഘടനകളും ആരോപിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക