|    Aug 23 Wed, 2017 9:06 pm
FLASH NEWS
Home   >  Kerala   >  

തിരഞ്ഞെടുപ്പില്‍ കളങ്കിതര്‍ മാറിനില്‍ക്കണോ എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കും: രമേശ് ചെന്നിത്തല

Published : 21st February 2016 | Posted By: swapna en

CHENNITHALA

കൊച്ചി; നിയമസഭാ തിരഞ്ഞെടുപ്പില്‍ കളങ്കിതരും കുറ്റാരോപിതരും മാറിനില്‍ക്കണോ എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നുതന്നെ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.
അങ്കമാലി സീറ്റിന് അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത് വന്നു. അങ്കമാലിയില്‍ താന്‍ തന്നെ മല്‍സരിക്കും. അഞ്ചുവര്‍ഷമായി ഇവിടെ ഒരു ജനപ്രതിനിധിയെ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നെല്ലൂര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക