|    Sep 21 Thu, 2017 4:14 pm
FLASH NEWS
Home   >  Kerala   >  

തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാകും: പിണറായി വിജയന്‍

Published : 2nd November 2015 | Posted By: swapna en

pinnarai

തലശ്ശേരി; തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്ന് പിണറായി വിജയന്‍. ജില്ലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ എസ്പിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും  സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി പറഞ്ഞു.

പിണറായി പഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.  വോട്ടിങിനിടെ അക്രമമുണ്ടായാല്‍  സ്ഥാനാര്‍ഥിയെ പ്രതിയാക്കുമെന്നാണു കണ്ണൂര്‍ എസ്പി പറഞ്ഞത്. വെള്ളാപ്പള്ളി കരാര്‍ ഉറപ്പിക്കാന്‍ വിദഗ്ധനാണ്. അതു നല്ല രീതിയില്‍ നടപ്പാക്കിയിട്ടുമുണ്ട്. ബാക്കി കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം പറയാമെന്നും പിണറായി വ്യക്തമാക്കി.  കുടുംബത്തോടൊപ്പമാണ് പിണറായി എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക