|    Jan 23 Mon, 2017 10:24 pm

തിരഞ്ഞെടുപ്പിന് മുമ്പ് വിക്കിലീക്‌സ് രഹസ്യരേഖകള്‍ പുറത്തുവിട്ടേക്കും

Published : 5th October 2016 | Posted By: SMR

ലണ്ടന്‍: യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും മൂന്നു സര്‍ക്കാരുകളെക്കുറിച്ചുള്ളതുമായ പത്തു ലക്ഷത്തോളം രഹസ്യരേഖകള്‍ വരും ആഴ്ചകളില്‍ വിക്കിലീക്‌സ് പുറത്തുവിടുമെന്ന് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ ലക്ഷ്യം വച്ചാണ് രേഖകള്‍ പുറത്തുവിടുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഈ വര്‍ഷത്തോടെ എല്ലാ രേഖകളും പുറത്തുവിടുമെന്നും ആദ്യഭാഗങ്ങള്‍ അടുത്തയാഴ്ച പുറത്തെത്തുമെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.
2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് അസാന്‍ജ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് അതീവ പ്രാധാന്യമുണ്ടെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ എട്ടിനുള്ളില്‍ ഇവ പുറത്തുവിടുമെന്നും അസാന്‍ജ് വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാര്‍ട്ടി സമ്മേളനത്തെക്കുറിച്ച് വിക്കിലീക്‌സ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ഹിലരി വിക്കിലീക്‌സ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി അസാന്‍ജ് ആരോപിക്കുന്നുണ്ട്.
എന്നാല്‍, ഹിലരിയെ ലക്ഷ്യം വയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അസാന്‍ജ് പറയുന്നു. മൂന്നു സംസ്ഥാനങ്ങളിലെ മൂന്ന് സുപ്രധാന സംഘടനകളേയും തിരഞ്ഞെടുപ്പു പ്രക്രിയകളേയും വിവരങ്ങള്‍ സ്വാധീനിക്കുമെന്നാണ് അസാന്‍ജിന്റെ വെളിപ്പെടുത്തല്‍.
യുദ്ധം, ആയുധം, എണ്ണ, സാങ്കേതിക ഭീമന്‍ ഗൂഗിള്‍, യുഎസ് തിരഞ്ഞെടുപ്പ് എന്നിവയാണ് രഹസ്യരേഖകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക