|    Oct 22 Sun, 2017 11:09 pm
FLASH NEWS

തിരഞ്ഞെടുപ്പിനു ശേഷം കേരളം ബിജെപി പിടിക്കുമെന്നത് വ്യാമോഹമെന്ന്

Published : 31st October 2015 | Posted By: SMR

ചിറ്റൂര്‍: തിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതാക്കള്‍ ചെവിയില്‍ ചുവന്ന പൂവച്ച് നടക്കേണ്ടി വരുമെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍.
41ാമത് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു ശേഷം കേരളം ബിജെപി പിടിക്കുമെന്നത് വെറും വ്യാമോഹം മാത്രമാണ്. വര്‍ഗീയത വളര്‍ത്താന്‍ കേരളത്തില്‍ സാധ്യമല്ല. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉണ്ടാവും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യേണ്ടി വന്നിട്ടില്ല.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടിജി കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ അച്യുതന്‍ എംഎല്‍എ, കെസി പ്രീത്, പാളയം പ്രദീപ്, സി ബാലന്‍, പിഎസ് കാസിം, കെ മണികണ്ഠന്‍, വി രാമചന്ദ്രന്‍, ചിറ്റൂര്‍ ചന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക