|    Oct 18 Thu, 2018 8:10 am
FLASH NEWS

തിരച്ചില്‍ മൂന്നാംദിവസവും പരാജയം; കടുവയെ കണ്ടെത്താനായില്ല

Published : 18th September 2017 | Posted By: fsq

 

ചീരാല്‍: പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ മൂന്നാംദിവസവും പരാജയം. ഇന്നലെ രാവിലെ മുതല്‍ തന്നെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ മുന്‍പ് നേരില്‍ കണ്ട പ്രദേശങ്ങളിലും കൂട് വെച്ചിരിക്കുന്ന ഭാഗങ്ങളിലും കാല്‍പാദങ്ങളുടെ അടയാളം കണ്ടഭാഗങ്ങളിലും കടുവക്കായി തിരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഈ ഭാഗങ്ങളിലും പുതിയ കാല്‍പ്പാടുകളും കണ്ടെത്താന്‍ സംഘത്തിന് സാധിച്ചിട്ടില്ല. അതേ സമയം ബുധനാഴ്ച പോത്തിനെ പിടികൂടിയ സ്‌കൂള്‍കുന്നില്‍ നിന്നും അരകിലോമീറ്റര്‍ മാറി ചീരാല്‍ മുത്താച്ചിക്കുനി ഭാഗത്ത് കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കടുവ ഈ ഭാഗത്ത് ഉണ്ടന്ന് സ്ഥിരീകരിച്ചു. ഈ ഭാഗത്ത്് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച പണിക്കര്‍പ്പടിയില്‍ സ്ഥാപിച്ച കൂട് ഇവിടെ നിന്നും മാറ്റി ഒന്നരകിലോമീറ്റര്‍ അകലെയുള്ള  മുത്താച്ചിക്കുനിയില്‍ സ്ഥാപിച്ചു. സ്‌കൂള്‍ ്കുന്നില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച കൂട് മാറ്റിയിട്ടില്ല. സ്‌കൂള്‍ കുന്നില്‍ സ്ഥാപിച്ച കൂടില്‍ നിന്നും അരകിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാമത്തെ കൂട് വെച്ചിരിക്കുന്നത്. ഇതില്‍ ഇരയായി ഇട്ടു വെച്ച പശുവിന്റെ അവശിഷ്ടം അഴുകിയതിനാല്‍ ജീവനുള്ള ആടിനെ ഇരയായി മുത്താച്ചിക്കിനിയിലെ കൂട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. പ്രദേശത്ത് സ്ഥാപിച്ച കാമറകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായും ഉയര്‍്ത്തി. കൂടിനോട് ചേര്‍ന്ന് കാമറകള്‍ സ്ഥാപിച്ചിട്ടില്ല. ഫഌഷ് അടി്ച്ചാല്‍ കൂട്ടില്‍ കയറാതെ കടുവ പോകാന്‍ സാധ്യതയുളളതിനാലാണ് കൂടിനോട് ചേര്‍ന്ന് കാമറകള്‍ സ്ഥാപിക്കാത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ടസ്ഥലങ്ങളിലും കാല്‍പ്പാടുകള്‍ കണ്ട ഭാഗങ്ങളിലുമാണ് കാമറകള്‍ വെച്ചിരിക്കുന്നത്. കടുവയുടെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലന്നും രാത്രിയില്‍ കൂട്ടിലകപ്പെടുമെന്നുള്ള പ്രതീക്ഷയിലാണെന്നും വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറഞ്ഞു. നാട്ടുകാരില്‍ നിന്നും നല്ലസഹകരണമാണ് ലഭിക്കുന്നത്. തൊഴുത്തിന് സമീപം രാത്രിസമയങ്ങളില്‍ എപ്പോഴും വെളിച്ചം ഉണ്ടാവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിന് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരും നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss