|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തിയ്യതി പ്രഖ്യാപിക്കണമെന്ന്

Published : 25th November 2018 | Posted By: kasim kzm

അയോധ്യ: അയോധ്യയില്‍ രാക്ഷേത്ര നിര്‍മാണത്തിന്റെ തിയ്യതി പ്രഖ്യാപിക്കണമെന്നു ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. ക്ഷേത്രനിര്‍മാണത്തിനായി കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും രണ്ടുദിവസത്തെ അയോധ്യ സന്ദര്‍ശനത്തിനെത്തിയ താക്കറെ പറഞ്ഞു.
‘രാമക്ഷേത്രം നിര്‍മിക്കുന്നതെന്നാണെന്ന് നമുക്ക് അറിയണം. ആദ്യം ക്ഷേത്രം നിര്‍മിക്കുക. ബാക്കിയുള്ള ചര്‍ച്ചകള്‍ പിന്നീടാവാം. ക്ഷേത്രം എന്നു നിര്‍മിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഇന്നറിയണമെന്നായിരുന്നു’ താക്കറെയുടെ പരാമര്‍ശം. നാലു വര്‍ഷമായി ഉറങ്ങിക്കിടക്കുന്ന കുംഭകര്‍ണനെ ഉണര്‍ത്താനാണ് താനിവിടെ എത്തിയതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. പൂനെയിലെ ശിവ്‌നേരി കോട്ടയില്‍ നിന്നുള്ള മണലുമായാണ് താക്കറെ അയോധ്യയിലെത്തിയത്. ശിവസേനയും വിശ്വഹിന്ദു പരിഷത്തും അയോധ്യയില്‍ വ്യത്യസ്ത പരിപാടികള്‍ പ്രഖ്യാപിച്ചതോടെ അയോധ്യ കനത്ത പോലിസ് സുരക്ഷയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss