|    Mar 28 Tue, 2017 1:48 pm
FLASH NEWS

തിയോ വാല്‍കോട്ട് ആഴ്‌സനലുമായി പുതിയ കരാര്‍ ഒപ്പുവച്ചു

Published : 31st July 2015 | Posted By: admin

-Arsenal-Premier-Leagueലണ്ടന്‍; ആഴ്‌സനല്‍ ഫോര്‍വേഡും ഇംഗ്ലണ്ട് താരവുമായ തിയോ വാല്‍ക്കോട്ട് ആഴ്‌സനലുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടു. നാലുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. 2006 മുതല്‍ വാല്‍കോട്ട് ആഴ്‌സനലിനുവേണ്ടി കളിക്കുന്നു. 208 മല്‍സരങ്ങളില്‍ നിന്നായി ക്ലബ്ബിനു വേണ്ടി 50 ഗോളുകള്‍ നേടിയിട്ടുണ്ട്.
സ്‌പെയിന്‍ അന്താരാഷ്ട്ര താരം സാന്റി  കസോറലയുടെ കരാറും ക്ലബ്ബ് പുതിക്കിയിട്ടുണ്ട്.  ഇരുവരും മികച്ച കളിക്കാരാണെന്നും ക്ലബ്ബിന് ഇവരുടെ സാന്നിധ്യം അനിവാര്യമായതു കൊണ്ടുമാണ് കരാര്‍ നീട്ടിയതെന്നും ആഴ്‌സനല്‍ കോച്ച് പറഞ്ഞു.
അടുത്ത കാലത്തായി ഇംഗ്ലണ്ടിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ താരമാണ് തിയോ വാല്‍ക്കോട്ട്.
-എഫ്.ആര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day