|    Mar 23 Thu, 2017 3:33 am
FLASH NEWS

തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്;പേടിപ്പിക്കേണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

Published : 6th January 2017 | Posted By: mi.ptk

cinema_theatres_kerala_news

കൊച്ചി:സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സെസ്,വിനോദ നികുതി എന്നിവ സര്‍ക്കാരിലേക്ക് എത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്.
ഒരു സിനിമ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്ന് രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിന് നല്‍കണമെന്നാണ് നിയമം. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ ഇതില്‍ കൃത്രിമം കാണിക്കുകയും വീഴ്ചവരുത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ റെയ്ഡിന് ഉത്തരവിട്ടത്.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലുള്ള തിയേറ്റര്‍ കോംപ്ലക്‌സില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തുന്നുണ്ട്.ലിബര്‍ട്ടി പാരഡൈസ് തിയേറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
അതേസമയം, റെയ്ഡ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഏതെങ്കിലും തിയേറ്ററില്‍ അപാകത കണ്ടെത്തിയാല്‍ താന്‍ സ്ഥാനം രാജിവക്കുമെന്നും അദ്ദേഹം പറഞ്ഞു.

(Visited 167 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക