|    Dec 16 Sat, 2017 4:24 pm
FLASH NEWS

തിയേറ്ററിനുള്ളില്‍ കത്തിക്കുത്ത്; മൂന്നു പേര്‍ക്ക് പരിക്ക്

Published : 19th October 2016 | Posted By: Abbasali tf

കോട്ടയം: തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നതിനിടെ ശല്യം ചെയ്ത യുവാക്കളെ മധ്യ വയ്‌സകന്‍ കത്തിക്കു കുത്തി. ഇന്നലെ രാത്രി അഭിലാഷ് തിയേറ്ററിലാണ് സംഭവം. കോടിമത കുരിശുകുന്നേല്‍ സെന്‍ (23), ഇടുക്കി തേക്കുപാറ കാട്ടൂര്‍ അമല്‍ (22) എന്നിവര്‍ക്കാണ് കുത്തേറ്റത്. മാന്നാനം സ്വദേശി രാജേന്ദ്രന്‍ തിയേറ്ററിലിരുന്നു സിനിമ കാണുന്നതിനിടെ പുറകിലത്തെ സീറ്റിലിരുന്ന ഇവര്‍ രാജന്ദ്രനെ ചവിട്ടുകയും തോണ്ടുകയും ചെയ്തിരുന്നു.  ഇത്തരത്തിലുള്ള ശല്യം സഹിക്കാതെ വന്നപ്പോള്‍ രാജേന്ദ്രന്‍ തന്റെ കൈയിലുണ്ടായിരുന്ന കത്തിയെടുത്തു യുവാക്കളെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നെന്ന് കോട്ടയം വെസ്റ്റ് പോലിസ് പറഞ്ഞു. സംഭവത്തില്‍ കുത്തേറ്റ രണ്ടു യുവാക്കളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാജന്ദ്രന്റെ കൈയ്്ക്കും പരിക്കുണ്ട്. തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പോലിസ് പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക