|    Jun 24 Sun, 2018 1:30 am
FLASH NEWS
Home   >  Kerala   >  

തിയേറ്റര്‍ സമരം പിന്‍വലിച്ചു;ഇന്ന് മുതല്‍ പ്രദര്‍ശനം

Published : 14th January 2017 | Posted By: mi.ptk

theatre

കൊച്ചി:കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്ന തിയേറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 26ന് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഇന്നുമുതല്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം തുടങ്ങുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.സിനിമ പ്രതിസന്ധി അവസാനിക്കാന്‍ ആദ്യം തിയേറ്റര്‍ ഉടമകള്‍ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഫെഡറേഷന്റെ തീരുമാനം.സംഘടനയുടെ വിലക്ക് മറികടന്ന് മുപ്പതോളം തിയേറ്ററുകള്‍ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുപതോളം തിയേറ്ററുകള്‍ കൂടി സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയും റിലീസിങ് മുടങ്ങികിടക്കുന്ന മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ആലോചനയുണ്ടായിരുന്നു. ഈ തീയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെയാണ്  ദിലീപ് പുതിയ സംഘടന രൂപീകരിക്കാന്‍ നീക്കം ആരംഭിച്ചത്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പുതിയ സംഘടന പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.
തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ടാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ സമരം ആരംഭിച്ചത്. എന്നാല്‍ നിലവിലെ അനുപാതത്തില്‍ നിന്ന് മാറ്റം അനുവദിക്കില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും നിലാപടെടുത്തു. മന്ത്രി എകെ ബാലന്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ കര്‍ശന നിലപാടുമായി രംഗത്തുവരികയായിരുന്നു. ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss