|    Dec 10 Mon, 2018 11:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിയേറ്റര്‍ പീഡനം: സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന് സസ്‌പെന്‍ഷന്‍

Published : 19th May 2018 | Posted By: kasim kzm

എടപ്പാള്‍: സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരി ബാലിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരു പോലിസുകാരനെകൂടി സസ്‌പെന്‍ഡ് ചെയ്തു. ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ഓഫിസര്‍ മധുവിനെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. പീഡന സംഭവം നടന്നിട്ടും ഈ വിവരം യഥാസമയം ബന്ധപ്പെട്ട പോലിസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍.
ഈ കേസില്‍ സസ്‌പെന്‍ഷനിലാവുന്ന രണ്ടാമത്തെ പോലിസുകാരനാണ്് മധു. പീഡനം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പീഡന ദൃശ്യങ്ങള്‍ സഹിതമുള്ള പരാതി ചങ്ങരംകുളം എസ്‌ഐ കെ ജി ബാബുവിന് നല്‍കിയിട്ടും 16 ദിവസങ്ങളോളം ഈ സംഭവത്തില്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ചതിനാണ് എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷനു പുറമെ ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസുമെടുത്തിരുന്നു.
മുഖ്യപ്രതി തൃത്താല പട്ടിത്തറ സ്വദേശി മൊയ്തീന്‍കുട്ടി പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് എന്നിവര്‍ റിമാന്‍ഡിലാണ്. തുടരന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും ഇതുവരെ പോലിസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടില്ല. എടപ്പാള്‍: സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരി ബാലിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരു പോലിസുകാരനെകൂടി സസ്‌പെന്‍ഡ് ചെയ്തു. ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ഓഫിസര്‍ മധുവിനെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. പീഡന സംഭവം നടന്നിട്ടും ഈ വിവരം യഥാസമയം ബന്ധപ്പെട്ട പോലിസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍.
ഈ കേസില്‍ സസ്‌പെന്‍ഷനിലാവുന്ന രണ്ടാമത്തെ പോലിസുകാരനാണ്് മധു. പീഡനം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പീഡന ദൃശ്യങ്ങള്‍ സഹിതമുള്ള പരാതി ചങ്ങരംകുളം എസ്‌ഐ കെ ജി ബാബുവിന് നല്‍കിയിട്ടും 16 ദിവസങ്ങളോളം ഈ സംഭവത്തില്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ചതിനാണ് എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷനു പുറമെ ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസുമെടുത്തിരുന്നു.
മുഖ്യപ്രതി തൃത്താല പട്ടിത്തറ സ്വദേശി മൊയ്തീന്‍കുട്ടി പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് എന്നിവര്‍ റിമാന്‍ഡിലാണ്. തുടരന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും ഇതുവരെ പോലിസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss