|    Jan 24 Tue, 2017 2:44 pm
FLASH NEWS

തിയാഗോ സില്‍ബ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി

Published : 6th October 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ബ്രസീലിയന്‍ മുന്‍ നായകന്‍ തിയാഗോ സില്‍വ ബ്രസീല്‍ ആഭ്യന്തര ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമീലേക്കാണ് സില്‍വയെ ഉള്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് സില്‍വ ബ്രസീലിന് വേണ്ടി വീണ്ടും കളിക്കുന്നത്.
2014 ലോകകപ്പില്‍ ബ്രസീലിനെ നയിച്ചത് സില്‍വയായിരുന്നു. മല്‍സരക്കില്‍ ജര്‍മനിയോടേറ്റ 7-0 ത്തിന്റെ കനത്ത പരാജയമാണ് താരത്തിന്റെ ടീമിലെ സ്ഥാനം തെറിപ്പിച്ചത്.
2012 ,2008 ഒളിംപിക്‌സിലും  2013 ലെ കോണ്‍ഫഡറേഷന്‍ഡ കപ്പിലും ബ്രസീലിനെ വിജയത്തിലേക്കെത്തിച്ചത് സില്‍വയുടെ മിടുക്കായിരുന്നു. പുതിയ കോച്ചായ ടൈറ്റിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന മഞ്ഞപ്പടയിലേക്കുള്ള തിരിച്ചുവരവ് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് 31 കാരനായ സില്‍വ പറഞ്ഞു.
ഇതന്റെ രണ്ടാം ജന്മമാണ് അതിനാല്‍ ഞാനിതിനെ സൂക്ഷിച്ച് വിനിയോഗിക്കുമെന്നും താരം പറഞ്ഞു.
ബൊളീവയും വെനസ്വേലയുമാണ് ആദ്യ ക്വാളിഫയര്‍ മല്‍സരത്തിലെ ബ്രസീലിന്റെ എതിരാളികള്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക