|    Apr 28 Fri, 2017 9:46 am
FLASH NEWS

തിയറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റില്ല;ഭിന്നശേഷിക്കാരനെ ആക്രമിച്ചു

Published : 20th October 2016 | Posted By: mi.ptk

salil

ഗോവ:തിയറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് ഭിന്നശേഷിക്കാരന് നേരെ ആക്രമണം. നട്ടെല്ലിനുണ്ടായ തകരാറിനെ തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സലില്‍ ചതുര്‍വേദിക്ക് നേരെയാണ് ഗോവ പനാജിയിലെ മള്‍ട്ടിപ്ലെക്‌സില്‍ വച്ച് ആക്രമണമുണ്ടായത്.
സിനിമക്ക് മുന്നോടിയായി ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ സലില്‍ ചതുര്‍വേദി വീല്‍ചെയറില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ദമ്പതികളെന്ന് കരുതുന്ന രണ്ട് പേര്‍ വന്ന് ചതുര്‍വേദിയെ ചോദ്യം ചെയ്യുകയായിരുന്നു. ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാത്തതിനെ ചോദ്യം ചെയ്ത ഭര്‍ത്താവ് ചതുര്‍വേദിയെ മര്‍ദിക്കുകയും ഇയാളുടെ ഭാര്യ ചതുര്‍വേദിയെ ചീത്തവിളിക്കുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിന് ശേഷം ചതുര്‍വേദിയുടെ അവസ്ഥ മനസിലാക്കിയ ഇരുവരും തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയതായും പറയുന്നു. യാതൊരു പ്രകോപനവും കൂടാതെ അപ്രതീക്ഷിതമായുണ്ടായ ആക്രമണം തന്നെ മാനസികവും ശാരീരികവുമായി വേദനിപ്പിച്ചതായും ദമ്പതികളുടെ ദേശസ്‌നേഹ ആക്രമണം കാരണം തനിക്ക് സിനിമ കാണാന്‍ സാധിച്ചില്ലെന്നും ചതുര്‍വേദി പറഞ്ഞു.
എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചയാളാണ് തന്റെ പിതാവ്. ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേല്‍ക്കുകയോ, എഴുന്നേക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരത്തില്‍ ബലം പ്രയോഗിച്ചാണോ എഴുന്നേല്‍പ്പിക്കേണ്ടത്. രാജ്യത്തിനുവേണ്ടി ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വീല്‍ ചെയര്‍ ടെന്നീസില്‍ പങ്കെടുത്തയാളാണ് താന്‍. ഇന്ത്യയെ താനെത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യാന്‍ അവരാരാണെന്നും സലില്‍ ചോദിച്ചു.
സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെകുറിച്ച് ഡല്‍ഹി ഹൈകോടതി കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ ദിവസം തന്നെയാണ് ചതുര്‍വേദിക്ക് ഈ ദുരനുഭവം ഉണ്ടായത്. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സൂചിപ്പിച്ച് നിയമ വിദ്യാര്‍ഥി നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസുമാരായ ജി രോഹിണി,സംഗീത ദിങ്കാര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ചോദിച്ച് നോട്ടീസയച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day