|    Oct 18 Thu, 2018 10:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തിബത്ത്-നേപ്പാള്‍ പാത സൈനികാവശ്യങ്ങള്‍ ലക്ഷ്യംവച്ച്

Published : 19th September 2017 | Posted By: fsq

 

ബെയ്ജിങ്: തിബത്തിനെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന ചൈനയുടെ നാലുവരിപ്പാത സൈനികാവശ്യങ്ങള്‍ കൂടി ലക്ഷ്യംവച്ച് നിര്‍മിച്ചതെന്നു റിപോര്‍ട്ട്. തെക്കനേഷ്യയുമായുള്ള ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പാത നിര്‍മിച്ചതെന്നാണു ചൈന അറിയിച്ചത്. 25 മീറ്റര്‍ വീതിയുള്ള പാത സൈനിക വാഹനങ്ങളുടെ യാത്രയ്ക്കും വ്യോമസേനാ വിമാനങ്ങള്‍ക്കു റണ്‍വേ ആയും ഉപയോഗിക്കാന്‍ സാധിക്കുമെന്നു പ്രതിരോധ വിദഗ്ധര്‍ പറയുന്നു. പുതിയ സംഭവവികാസം ഇന്ത്യക്ക് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ളതായി റോഡ് നിര്‍മാണം സംബന്ധിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തിരുന്നു. 40.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് വെള്ളിയാഴ്ചയായിരുന്നു പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. തെക്കനേഷ്യയിലേക്കുള്ള പ്രതിരോധ, സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന പാതയാണ് തുറന്നതെ#ു ചൈനയുടെ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഭാവിയില്‍ ചൈന, നേപ്പാള്‍ റെയില്‍പ്പാതയുമായി റോഡിനെ ബന്ധിപ്പിക്കും. ഈ മാസം നേപ്പാള്‍ ഉപപ്രധാനമന്ത്രി കൃഷ്ണ ബഹാദൂര്‍ മഹാറ ചൈന സന്ദര്‍ശിച്ചപ്പോഴായിരുന്നു അതിര്‍ത്തി കടന്ന് റെയില്‍പ്പാത നിര്‍മിക്കാന്‍ ഇരുരാജ്യഘങ്ങളും ധാരണയിലെത്തിയത്. ചൈനയുമായി സഹകരണത്തിനു നേപ്പാള്‍ പ്രതജ്ഞാബദ്ധമാണെന്നു സന്ദര്‍ശനത്തിനിടെ മഹാറ വ്യക്തമാക്കിയിരുന്നു. രണ്ടു റെയില്‍പ്പാതകളാവും നിര്‍മിക്കുക. ചൈനയെ തെക്കനേഷ്യയുമായി ബന്ധിപ്പിക്കുന്ന ആദ്യ റെയില്‍പ്പാതകളാവുമിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss