|    Nov 18 Sun, 2018 4:30 pm
FLASH NEWS
Home   >  Agriculture   >  

തിപ്പലിയില്‍ നിന്ന് ക്യാന്‍സര്‍ മരുന്ന്

Published : 20th January 2017 | Posted By: frfrlnz

thippali

ആയുര്‍വേദ ഔഷധങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ള ഔഷധ സസ്യമായ തിപ്പലി ക്യാന്‍സറിന് മരുന്നായി ഉപയോഗിക്കാമെന്ന് പഠനം. കുരുമുളകിന്റെ രുചിയോട് കൂടിയ ഈ സസ്യം അര്‍ബുദ മുഴകളില്‍ കാണുന്ന ഒരു എന്‍സൈമിന്റെ ഉല്‍പ്പാദനത്തെ തടയാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബയോളജിക്കല്‍ കെമിസ്ട്രി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് തിപ്പലിയുടെ പുതിയ ഔഷധഗുണത്തെ പറ്റി പ്രതിപാദിച്ചിരിക്കുന്നത്.
തിപ്പലിയില്‍ അടങ്ങിയ പിപ്പര്‍ലോംഗ്യുമിന്‍ എന്ന രാസവസ്തുവിലാണ് മരുന്നിന്റെ ഗുണമുള്ളത്.പ്രോസേറ്ററ്റ്, ശ്വാസകോശം,കുടല്‍ എന്നിവടങ്ങളിലെ അര്‍ബുദം, ലിംഫോമ, ലുക്കീമിയ, ഗ്യാസ്ട്രിക് ക്യാന്‍സര്‍, തലച്ചോറിലെ ട്യൂമര്‍ ഇവയെ തടയാന്‍ തിപ്പലിയില്‍ അടങ്ങിയ പിപ്പര്‍ലോംഗ്യുമിന്‍ എന്ന രാസവസ്തുവിന് കഴിയും.ട്യുമറുകളില്‍ സാധരണയായി കാണുന്ന ഡീടോക്‌സിഫിക്കേഷന്‍ എന്‍സൈമിനെ ഉല്‍പ്പാദിപ്പിക്കുന്നത് ജിഎസ്ടിപി എന്ന ജീന്‍ ആണ്. ഈ ജീനിനെ നിശബ്ദമാക്കുന്ന എച്ച്പിഎല്‍ ആയാണ് പിപ്പര്‍ലോഗ്യുമിന്‍ പരിവര്‍ത്തനം ചെയ്യുന്നതെന്നും പഠനം പറയുന്നു. വരും കാലങ്ങളില്‍ അര്‍ബ്ബുദ ചികില്‍സയില്‍ വ്യാപകമായി പിപ്പര്‍ലോംഗ്യുമിന്‍ ഉപയോഗിക്കപ്പെടുമെന്ന് ഗവേഷകനായ ഡൊ കെന്നത്ത് വെസ്റ്റോവര്‍ പറയുന്നു.

thippali-2
ഇന്ത്യയില്‍ ആയിരിക്കണക്കിന് വര്‍ഷമായി ആയുര്‍വേദ്ദ ചികില്‍സയില്‍ ഉപയോഗിക്കുന്ന പ്രധാന മരുന്നാണ് തിപ്പലി. കുരുമുളകിന്റെ കുടുംബത്തില്‍ പെട്ട (പിപ്പെറേസിയേയ്) എരുവുള്ള കുരുക്കള്‍ ഉണ്ടാാവുന്ന, ഔഷധഗുണമുള്ള ഒരു പടര്‍പ്പന്‍ സസ്യമാണ് തിപ്പലി. പിപ്പലി എന്നും ഇതിനെ വിളിക്കുന്നു. ദക്ഷിണേഷ്യയിലും ദക്ഷിണേന്ത്യയിലുമാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്.
ഇന്ത്യയില്‍ അസ്സം, ബംഗാള്‍, എന്നിവിടങ്ങളിലും കേരളത്തിലും വളരുന്നു.
ത്രീകടുകളില്‍ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss