|    Apr 24 Tue, 2018 4:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിന്മകള്‍ക്കെതിരേ പോരാടേണ്ടത് സ്ത്രീകള്‍ : സുമിത്ര മഹാജന്‍

Published : 18th September 2017 | Posted By: fsq

 

കൊച്ചി: സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും കരുത്തും സ്ത്രീകള്‍ക്കുണ്ടെന്നും അതിനായി അവര്‍ മുന്നിട്ടിറങ്ങണമെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കരയില്‍ സംഘടിപ്പിച്ച മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുമിത്ര മഹാജന്‍. പല കാര്യങ്ങളിലും പുരുഷന്മാരേക്കാള്‍ ധൈര്യം കാട്ടുന്നവരാണ് സ്ത്രീകള്‍. സ്ത്രീകളുടെ കഴിവുകള്‍ സമൂഹത്തിന്റെ നന്മകള്‍ക്കായി വിനിയോഗിക്കണം. അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.ഏതൊരു പ്രശ്‌നവും സഹിഷ്ണുതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്ക് കൂടുതലാണെന്നും അവര്‍ പറഞ്ഞു. ക്ഷേത്രശക്തി നവരാത്രി പതിപ്പ്  മാതൃസമിതി രക്ഷാധികാരി പ്രഫ. വ ടി രമയ്ക്ക് നല്‍കി സുമിത്ര മഹാജന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശാന്ത എസ് പിള്ള അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss