|    Nov 19 Sun, 2017 11:31 pm
FLASH NEWS

തിണ്ടില്ലം വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് 1000 ലിറ്റര്‍ വാഷ് നശിപ്പിച്ചു

Published : 11th August 2017 | Posted By: fsq

 

ആലത്തൂര്‍:  കിഴക്കഞ്ചേരി  കൊന്നക്കല്‍ കടവ് തിണ്ടില്ലം വെള്ളച്ചാട്ടത്തിന് സമീപത്തെ വാറ്റ് കേന്ദ്രത്തില്‍ ഓണക്കാലം ലക്ഷ്യമിട്ട് വാറ്റ് ചാരായം നിര്‍മിക്കാന്‍ തയ്യാറാക്കിയ  1000 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം   നശിപ്പിച്ചു. വന്‍തോതില്‍ ചാരായം വാറ്റ് കാടുകളില്‍ നടത്തുന്നു എന്ന  വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലത്തൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ തിരച്ചലില്‍ എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ പിഎസ് ക്ലെമന്റ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെസി രൂപേഷ്, സിജെ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം പ്രസാദ്, എം പ്രകാശ്,ഡ്രൈവര്‍ ഷെയ്ക മുജീബ് റഹിമാന്‍  പങ്കെടുത്തു. കര്‍ശന പരിശോധന തുടരാനാണ് എക്‌സൈസിന്റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക