|    Aug 21 Tue, 2018 9:42 pm
FLASH NEWS

താവം മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാവാന്‍ ആഴ്ചകള്‍ വേണ്ടിവരും

Published : 4th August 2018 | Posted By: kasim kzm

പഴയങ്ങാടി: പാളം കുരുക്കിട്ട പാതയായ താവം റെയില്‍വേ ഗേറ്റില്‍ മേല്‍പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. പ്രവൃത്തി പൂര്‍ത്തിയാവാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്ന് ടി വി രാജേഷ് എംഎല്‍എ അറിയിച്ചു. മേല്‍പാലം ഈമാസം ആറിന് ചെറുവാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥലം എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തിയത്. ടാറിങ് പൂര്‍ത്തിയായെങ്കിലും നടപ്പാലത്തിന്റെ കോണ്‍ക്രീറ്റ് ബാക്കിയുണ്ട്.
പെയിന്റിങ് കൂടി പൂര്‍ത്തിയായല്‍ മാത്രമേ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയുള്ളൂവെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. പാലം ഗതാഗതയോഗ്യമാവാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കും. ഈ മാസം എട്ടിന് ജില്ലാ കലക്്ടറുടെ സാന്നിധ്യത്തില്‍ റോഡ്‌സ് ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഈ യോഗത്തിലാണ് പാലം തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. താവം മേല്‍പാലം പണി മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തീകരിക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതോടെ ജനരോഷം ശക്തമായിരുന്നു. തുടര്‍ന്നാണ് പാലം പണി ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചത്.
ലോക ബാങ്ക് പ്രതിനിധികള്‍, കെഎസ്ടിപി കണ്‍സള്‍ട്ടന്റ് പ്രതിനിധികള്‍, കരാറുകാരന്‍, ആര്‍ഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss