|    Dec 11 Mon, 2017 8:46 pm
FLASH NEWS

താഴെ നെല്ലിയമ്പം-പനമരം റോഡ് തകര്‍ന്നു

Published : 14th November 2016 | Posted By: SMR

നടവയല്‍: സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു മാനന്തവാടിയിലേക്ക് ദൂരം കുറഞ്ഞ പാതയായ താഴെ നെല്ലിയമ്പം റോഡ് നന്നാക്കാന്‍ നടപടിയായില്ല. പത്തിലേറെ ബസ്സുകള്‍ ഇതിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി, നടവയല്‍, പനമരം, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്ര ദുരിതപൂര്‍ണമായിരിക്കുകയാണ്. പിഡബ്ല്യുഡി പനമരം സെക്ഷന് കീഴിലാണ് താഴെ നെല്ലിയമ്പം-പനമരം റോഡ്. ഇതു തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ റോഡില്‍ പല ഇടങ്ങളിലും വലിയ പാതാളക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പെടുന്നുണ്ട്. മഴക്കാലത്ത് ഇതിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരമാണ്. റോഡിന്റെ വീതിയില്ലായ്മ വലിയ പ്രശ്‌നമാണ്. ഗ്രാമീണ റോഡുകളുടെ വീതി പോലും പല സ്ഥലത്തുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക