|    Sep 21 Thu, 2017 6:53 am

താഴെ ചൊവ്വയില്‍ ഡിവൈഡറും ട്രാഫിക് ഐലന്‍ഡും സ്ഥാപിക്കും

Published : 1st October 2016 | Posted By: Abbasali tf

കണ്ണൂര്‍: കഴിഞ്ഞ ദിവസം ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ വിദ്യാര്‍ഥിനി മരിച്ച താഴെ ചൊവ്വയില്‍ അടിയന്തരമായി ഡിവൈഡറുകളും ട്രാഫിക് ഐലന്‍ഡും സ്ഥാപിക്കാന്‍ തീരുമാനം. ഇന്നലെ ടൗണ്‍ സിഐ വേണുഗോപാലിന്റെ നേതൃത്വത്തി ല്‍, അപകടത്തെ തുടര്‍ന്ന് രൂപീകരിച്ച അഞ്ചംഗ കമ്മറ്റിയുടെയും പ്രദേശത്തെ ഓട്ടോ ടാക്‌സി െ്രെഡവര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. അപകടകാരണങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. റെയില്‍വേ ക്രോസ്, ആറ്റടപ്പ റോഡ്, ബൈപാസ് എന്നിവ ചേരുന്ന ജങ്ഷനിലാണ് യാത്ര തടസ്സപ്പെടുത്താത്ത രീതിയിലുള്ള ചെറിയ ട്രാഫിക് ഐലന്റ് നിര്‍മിക്കുക. കൂടാതെ സ്ഥിരമായി ഒരു പോലിസുകാരനെയും നിയമിക്കും. താഴെ ചൊവ്വ പാലം മുതല്‍ റെയില്‍വേ ക്രോസ് വരെയുള്ള സ്ഥലങ്ങളില്‍ നടപ്പാത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും തീരുമാനമായി. കച്ചചവടക്കാര്‍ നടപ്പാത കൈയേറിയതോടെ യാത്രക്കാ ര്‍ റോഡിലിറങ്ങി നടക്കുകയാണ്. ഇതാണു കുരുക്കിനു കാരണമാക്കുന്നത്. ഇതുകൂടാതെ റോഡിന്റെ വശങ്ങളില്‍ നടക്കുന്ന അനധികൃത പാര്‍ക്കിങിനെതിരേയും നടപടിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. രണ്ട് ദിവസത്തിലധികമായി പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും. മൂന്നു ദിവസമായിട്ടും ഇവ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിനു പുറമെ മൂന്നിടങ്ങളില്‍ പെഡസ്ട്രിയല്‍ ക്രോസുകള്‍ സ്ഥാപിക്കും. ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും  ട്രാഫിക് ടൈംബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കൗണ്‍സിലര്‍ എസ് ഷഹീദ, ടി വിനോദ്, എം പി രാജന്‍, സജീഷ് കീഴ്ത്തള്ളി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക