|    Mar 24 Fri, 2017 9:25 pm
FLASH NEWS

താഴെചൊവ്വയില്‍ ബദല്‍ പാലം; നടപടി വേഗത്തിലാക്കണമെന്ന്

Published : 5th September 2016 | Posted By: SMR

കണ്ണൂര്‍: ദേശീയപാതയിലെ അപകടാവസ്ഥയിലായ താഴെചൊവ്വ പാലത്തിന് ബദല്‍ പാലം നിര്‍മിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാവുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന വികസന സമിതിയില്‍ ജനപ്രതിനിധികളാണ് ഇക്കാര്യം ഉന്നയിച്ചത്. ദേശീയപാതയില്‍ ഏറെ നേരം കുരുക്കിനിടയാക്കുന്ന പാലം കൈവരികള്‍ ജീര്‍ണിച്ച് അപകടാവസ്ഥയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന പാലത്തിനു വീതിയില്ലാത്തതാണ് കിലോമീറ്റുകളോളം കുരുക്കിനിടയാക്കുന്നത്.
പാലത്തിന്റെ വീതികുറവ് കാരണം വാഹനങ്ങള്‍ക്ക് താഴെചൊവ്വയില്‍ നിന്ന് കണ്ണൂരിലെത്താന്‍ ഏറെ സമയമെടുക്കേണ്ടി വരികയാണ്. തലശ്ശേരി, കൂത്തുപറമ്പ്, ആറ്റടപ്പ, തിലാന്നൂര്‍ റോഡുകളില്‍ നിന്നെത്തുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ ഇടതടവില്ലാതെ ദേശീയപാത താഴെചൊവ്വ ജങ്ഷനിലെത്തുന്നുണ്ട്. രാവിലെയും വൈകീട്ടും പാലത്തിനിരുവശവും മൂന്ന് പോലിസുകാരെ നിലയുറപ്പിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
രണ്ടു വാഹനങ്ങള്‍ക്ക് പോലും നേരാംവണ്ണം കടന്നുപോവാന്‍ ബുദ്ധിമുട്ടുന്ന ഇവിടെ കാല്‍നട യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.
സ്ത്രകളടക്കമുള്ള  കാല്‍നടയാത്രക്കാര്‍ പാലം കടക്കാന്‍ വിയര്‍ക്കുകയാണ്. ഇതിനിടെ കൂത്തുപറമ്പ് റോഡില്‍ റെയില്‍വെ ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെത്തുന്ന വാഹനങ്ങള്‍ റോഡരികില്‍ തന്നെയാണ് നിര്‍ത്തിയിടുന്നത്.
ഇതും രാത്രിയിലെ ഗതാഗത കുരുക്കിനും അപകടത്തിനുമിടയാക്കുന്നു.—

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക