|    May 30 Tue, 2017 12:47 am
FLASH NEWS

താഴെചൊവ്വയില്‍ ടാങ്കര്‍ അപകടം

Published : 29th January 2016 | Posted By: swapna en

കണ്ണൂര്‍: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിയിടിച്ച് ഹോട്ടല്‍ തകര്‍ന്ന സംഭവത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ പുലര്‍ച്ചെ യാണ് താഴെചൊവ്വ സബ് സ്‌റ്റേഷന് സമീപത്തെ സമുദ്ര ഹോട്ടല്‍ ടാങ്കര്‍ ലോറിയിടിച്ചു തകര്‍ന്നത്. സാരമായി പരിക്കേറ്റ െ്രെഡവര്‍ തിരുച്ചിറപ്പള്ളി സ്വദേശി രാമചന്ദ്ര(38)നെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ഇരുമ്പ് മേല്‍ക്കൂര കൊണ്ടു നിര്‍മിച്ച ഹോട്ടലിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാബിന്‍, ഗ്ലാസ് ചുമരുകള്‍, വാഷ് ബേസിനുകള്‍, റഫ്രിജറേറ്റര്‍, ഫര്‍ണിച്ചര്‍ എന്നിവ തകര്‍ന്നിട്ടുണ്ട്.ലോറിയുടെ കാബിന് അകത്തേക്കു ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് െ്രെഡവര്‍ക്കു പരിക്കേറ്റത്. റസ്‌റ്റോറന്റിനു മുന്നിലുള്ള വൈദ്യുതി തൂണില്‍ ഇടിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൊഴിലാളികള്‍ ഹോട്ടല്‍ അടച്ച് അല്‍പം കഴിഞ്ഞാണ് അപകടമുണ്ടായത്. ഈ സമയം ആരുമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ടാങ്കര്‍ ലോറിയില്‍ വാതകമില്ലാത്തതും അപകട തീവ്രത കുറച്ചു. കണ്‍ട്രോള്‍ റൂം പോലിസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയാണ് അപകടത്തില്‍പെട്ട ലോറി മാറ്റിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day