|    Nov 19 Sun, 2017 11:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

താഴൂര്‍ മണ്ണില്‍ക്കടവില്‍ ഒഴുക്കില്‍പ്പെട്ട് യുവാക്കളെ കാണാതായി

Published : 6th August 2017 | Posted By: fsq

 

പത്തനംതിട്ട: താഴൂര്‍ മണ്ണില്‍ക്കടവില്‍ ഒഴുക്കില്‍പെട്ട് രണ്ടു യുവാക്കളെ കാണാതായി. കൊല്ലം ചവറ കോട്ടയ്ക്കകം ചാവാട്ടില്‍ വീട് പ്രകാശ് (40), കോട്ടയ്ക്കകം തോണിത്തുറയില്‍ കിഴക്കേതില്‍  പ്രസാദ് (41) എന്നിവരെയാണ് കാണാതായത്. പ്രകാശിന്റെ വലത്തെ കൈക്ക് സ്വാധീനക്കുറവുണ്ടെന്നും പറയുന്നു.  സുഹൃത്തായ കുറുന്തയില്‍ വീട്ടില്‍ സജിയെ കാണാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പെട്ടത്. ചവറ സ്വദേശിയായ സജി എട്ടുവര്‍ഷമായി താഴൂര്‍ ഭാഗത്താണ് താമസം. ഇന്നലെ വൈകീട്ട് 3.30ന് സുഹൃത്തുക്കളെല്ലാവരും കൂടി കുളിക്കാനായി കടവിലിറങ്ങിയിരുന്നു. സജി കടയിലേക്കു പോയ സമയത്താണ് പ്രകാശ് ഒഴുക്കില്‍പെട്ടത്. രക്ഷിക്കാനിറങ്ങിയ പ്രസാദും ഒഴുക്കില്‍ പെടുകയായിരുന്നു. പ്രസാദ് 12ന് ഗള്‍ഫിലേക്ക് മടങ്ങിപ്പോവാനിരിക്കുകയായിരുന്നു. അതിനു മുമ്പ് സജിയെ കാണാനാണ് ചവറയില്‍ നിന്ന് അഞ്ച് പേരുമെത്തിയത്. തിരച്ചില്‍ നടത്താന്‍ പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക