|    Sep 25 Mon, 2017 6:49 pm
FLASH NEWS

താഴികക്കുടം മോഷണശ്രമം: 20 പേരെ ചോദ്യം ചെയ്തു

Published : 1st October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടന്ന് പറയപ്പെടുന്ന താഴികക്കുടം ക്ഷേത്രശ്രീകോവിലിന് മുകളി ല്‍ നിന്ന് ഇളക്കി താഴയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് ഇരുപതോളംപേരെ പോലിസ് ചോദ്യം ചെയ്തു. 2011ല്‍ താഴിക്കകുടം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതികളായവരെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയും പോലിസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കൂടാതെ ക്ഷേത്രത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരുടെ പിന്തുണയോടെ താഴികക്കുടം കവര്‍ച്ച നടത്തി കടത്താനുള്ള ശ്രമമാണ് നടന്നതെന്ന സംശയവും പോലിസിനുണ്ട്.ക്ഷേത്രങ്ങളില്‍ സ്തിരമായി മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന സംഘടനകളുടെ പങ്കും പോലിസ് തള്ളിക്കളയുന്നില്ല. ഇതിന് പ്രദേശികമായ സഹായം ലഭിച്ചിട്ടുണ്ടന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന് മുകളില്‍ നിന്നു താഴെ ഇളക്കിയിട്ട് നശിപ്പിച്ച താഴികക്കുടത്തില്‍ ഇന്നലെ ആലപ്പുഴയില്‍നിന്നു വിരലടയാള വിദഗ്ധരെത്തി പരിശോധനനടത്തിയിരുന്നു. എന്നാല്‍ ആവശ്യമായ തെളിവുകള്‍ ഇതില്‍നിന്നും ലഭിച്ചിരുന്നില്ല. കൃത്യം നടന്ന ദിവസം മഴ പെയ്തതിനാല്‍ തെളിവുകള്‍ പൂര്‍ണ്ണമായും ശേഖരിക്കുന്നതിന് പോലിസിന് സാധിച്ചിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി താഴികക്കുടം പോലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇത് കോടതിയില്‍ ഹാജരാക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക