|    Oct 21 Sun, 2018 10:38 pm
FLASH NEWS

താഴത്തങ്ങാടി ജലോല്‍സവത്തില്‍ പങ്കെടുക്കുന്നത് 31 കളിവള്ളങ്ങള്‍

Published : 8th September 2017 | Posted By: fsq

 

കോട്ടയം: താഴത്തങ്ങാടിയില്‍ ആവേശത്തിന്റെ തുഴയെറിയാന്‍ ഇനി ഒരുദിനം മാത്രം. അഞ്ചു ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 31 കളിവള്ളങ്ങള്‍ പങ്കെടുക്കുന്ന താഴത്തങ്ങാടി വള്ളംകളിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വള്ളംകളിയുടെ ഭാഗമായി ജലഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുമരകം ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍, മഞ്ചാടിക്കരി എയ്ഞ്ചല്‍ ബോട്ട് ക്ലബിന്റെ ആനാരി, കുമരകം വേമ്പനാട്ട് ബോട്ട് ക്ലബിന്റെ ഇല്ലിക്കളം, എന്‍സിഡിസിയുടെ ശ്രീവിനായകന്‍, പളള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം എന്നീ അഞ്ചു ചുണ്ടന്‍വള്ളങ്ങളാണ് ഇത്തവണത്തെ ജലോല്‍സവത്തിന്റെ പ്രധാന ആകര്‍ഷണം.വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വള്ളംകളിയോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കും സമാപനമാവും. 10ന് ഉച്ചകഴിഞ്ഞ് കലക്ടര്‍ ബി എച്ച് തിരുമേനി കുളപ്പുര സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം ഹെവന്‍ലി ഫീസ്റ്റ് സഭാ സ്ഥാപക ഡോ. തോമസ് കുരുവിളയ്ക്കു പ്രഥമ പതിപ്പുനല്‍കി ജോസ് കെ മാണി എംപി നിര്‍വഹിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ ലഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. നഗരസഭാധ്യക്ഷ ഡോ. പി ആര്‍ സോന, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് 5.30ന് ജില്ലാ പോലിസ് മേധാവി റഫീഖ് മുഹമ്മദ് സമ്മാനദാനം നിര്‍വഹിക്കും. ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരത്തില്‍ ഹീറ്റ്‌സില്‍ പരാജയപ്പെടുന്നവര്‍ക്കായി വീണ്ടും മല്‍സരം നടത്തി വിജയിക്കുന്നവരെയും ഫൈനല്‍ റൗണ്ടില്‍ ഉള്‍പ്പെടുത്തും. സംഘാടകരായ പ്രഫ. കെ സി ജോര്‍ജ്, സുനില്‍ എബ്രഹാം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിന്ദു നായര്‍ പരിപാടികള്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss