|    Oct 15 Mon, 2018 11:07 pm
FLASH NEWS

താളൂര്‍ ചെക്‌പോസ്റ്റിലെ ടോള്‍ പിരിവ്: പൂര്‍വസ്ഥിതി തുടരാന്‍ തീരുമാനം

Published : 11th December 2017 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: താളൂര്‍ ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് ഏര്‍പ്പെടുത്തിയ പുതിയ ടോള്‍ പിരിവിന് താല്‍ക്കാലിക ശമനം. പൂര്‍വസ്ഥിതി തുടരാന്‍ വയനാട് കലക്ടര്‍ എസ് സുഹാസും നീലഗിരി കലക്ടര്‍ ഇന്നസെന്റ് ദിവ്യയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും.
അനുകൂല തീരുമാനമുണ്ടാവുമെന്നാണ് സൂചന. തമിഴ്‌നാട് സര്‍ക്കാര്‍ ചെക്‌പോസ്റ്റില്‍ പുതിയ ടോള്‍ പിരിവ് സംവിധാനം ഏര്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു താളൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരിക്കുന്നതിനു പോലും ടോള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരായ ജനരോഷത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു കലക്ടര്‍മാരും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss