|    Jul 21 Sat, 2018 1:29 am
FLASH NEWS

താളവിസ്മയം തീര്‍ത്ത് സാര്‍വദേശീയ തിമിലയിടച്ചില്‍ മല്‍സരം

Published : 8th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കേരളത്തിലെ വാദ്യകലാ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ സാര്‍വദേശീയ തിമിലയിടച്ചില്‍ മല്‍സരം താള വിസ്മയം കൊണ്ട് അവിസ്മരണീയമായി. കാഞ്ഞങ്ങാട് ചെണ്ട സര്‍വ വാദ്യകലാശാലയാണ് മല്‍സരത്തിന് ആതിഥ്യമരുളിയത് സ്വാമി ബോധ ചൈതന്യയാണ് പരിപാടിക്ക് ദീപം തെളിയിച്ചത്. സോപാന സംഗീതജ്ഞന്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ സോപാനസംഗീതം അവതരിപ്പിച്ചു. തുടര്‍ന്ന് കേളികൊട്ട് അരങ്ങേറി. കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ (ചെണ്ട), നീലേശ്വരം നാരായണ മാരാര്‍ (മദ്ദളം), കടന്നപ്പള്ളി രാമചന്ദ്ര മാരാര്‍ (താളം), നീലേശ്വരം രാധാകൃഷ്ണന്‍ (വലം തല) എന്നിവരാണ് കേളികൊട്ടില്‍ അണിനിരന്നത്. നൂറ്റിയൊന്ന് ഒന്ന് ശംഖ് ധ്വനിയോടെ അകമ്പടിയോടെ നടന്ന തിമില ഇടച്ചില്‍ മല്‍സരത്തിന്റെ  കൊടിയേറ്റം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ നിര്‍വഹിച്ചു. ഗുരു വന്ദനം പരിപാടിയില്‍ ഗുരു സദനം വാസുദേവന്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, അരമന വളപ്പില്‍ നാരായണ മാരാര്‍, പുല്ലൂര്‍ ബാലകൃഷ്ണമാരാര്‍ എന്നിവരെ മഡിയന്‍ രാധാകൃഷ്ണമാരാര്‍ പൊന്നാട അണിയിച്ചു.ദേശീയ തിമിലയിടിച്ചല്‍ മല്‍സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം യുവ വാദ്യകലാകാരന്‍മാര്‍ മാറ്റുരച്ചു. ഏഴ് പേരടങ്ങുന്ന 13 സംഘങ്ങളായാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ചോറ്റാനിരക്കര, പറപ്പൂര്‍, പാലക്കാട്, ചേര്‍ത്തല, കേരളശേരി, കാലടി, തൃശൂര്‍, പെരുവനം, തിരുവല്ലാമല, നീലേശ്വരം, ആലുവ, ഒറ്റപ്പാലം, എരുമപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മല്‍സരത്തി ല്‍ പങ്കെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss