|    Oct 18 Thu, 2018 1:52 am
FLASH NEWS

താല്‍പര്യം സംരക്ഷിക്കാന്‍ സിപിഎം പോലിസിനെ ദുരുപയോഗം ചെയ്യുന്നു: കോണ്‍ഗ്രസ്

Published : 22nd September 2017 | Posted By: fsq

 

തൊടുപുഴ: പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിപിഎം പോലിസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്. തൊടുപുഴ ഡി വൈ എസ് പിക്ക് കാഴ്ചക്കാരന്റെ റോള്‍ മാത്രമേയുള്ളു എന്നും ഇടുക്കി ഡി സി സി മുന്‍ പ്രസിഡന്റ് റോയി കെ പൗലോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലിസുകാരനെ മര്‍ധിച്ച സംഭവം ഒതുക്കാന്‍ ശ്രമിച്ചതിലൂടെ വെളിവാകുന്നത് സേനയുടെ അടിമത്വ മനോഭാവമാണ്. തൊടുപുഴ സി ഐ ആണ് എല്ലാത്തിനും ഒത്താശ ചെയ്യുന്നത്. തൊടുപുഴ പോലിസ് സ്‌റ്റേഷന് നേരേ മുമ്പില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പോലിസുകാരെ അക്രമിച്ചത്. എന്നിട്ടും പോലിസുകാര്‍ക്ക് ആര്‍ക്കും മര്‍ദനമേറ്റില്ലെന്ന നിലപാടാണ് തൊടുപുഴ പോലിസ് സ്വീകരിച്ചത്. പിന്നീട് ദൃശ്യമാധ്യമങ്ങളിലൂടെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് കേസെടുക്കാന്‍ പോലിസ് തയ്യാറായത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിയോഗികളെ എതിരിടുന്നതിനും വകവരുത്തുന്നതിനുമായാണ് ജില്ലയിലെ പോലിസ് സംവിധാനത്തെ ഉപയോഗിക്കുന്നത്. കുമളിയിലും മൂന്നാറിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെങ്കില്‍ തൊടുപുഴയിലാണ് രൂക്ഷമായ അതിക്രമങ്ങളുണ്ടായത്. സിപിഎമ്മിനെ സംരക്ഷിക്കുകയും മറ്റുള്ള പാര്‍ട്ടിക്കാരെ അക്രമിക്കുകയും ചെയ്യുന്ന നിലപാടാണ് സി ഐയുടെ നേതൃത്വത്തില്‍ പോലിസ് ചെയ്യുന്നതെന്നും റോയി കെ പൗലോസ് ആരോപിച്ചു.  വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി സെക്രട്ടറി ജിയോ മാത്യു, കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, കരിമണ്ണര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ എം ദേവസ്യ പങ്കെടുത്തു. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്  ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പോലിസിന്റെ ദയനീയ സ്ഥിതിയാണ് തൊടുപുഴയില്‍ കണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss