|    Nov 18 Sat, 2017 8:15 am

താല്‍ക്കാലിക ജീവനക്കാരും ദുരിതത്തില്‍

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം:  കോര്‍പ്പറേഷനില്‍ സേവനം തേടിയെത്തുന്ന പൊതുജനങ്ങള്‍ മാത്രമല്ല ഇവിടെ ജോലിചെയ്യുന്ന താല്‍്ക്കാലിക ജീവനക്കാരും ഉ—ദ്യോഗസ്ഥഭരണത്തില്‍ പൊറുതിമുട്ടുന്നു. താല്‍്ക്കാലിക ജീവനക്കാരും ദിവസവേതനക്കാരും ഇവരുടെ കെടുകാര്യസ്ഥതയുടെ ഇരകളാകുന്ന സംഭവങ്ങള്‍ ഏറുകയാണ്. ശമ്പളബില്‍ മാറാന്‍ പോലും തയ്യാറാകാതെ ഫയലുകള്‍ക്ക് മേല്‍ അടയിരുന്നാണ് ഇവര്‍ താല്‍ക്കാലിക ജീവനക്കാരെയും ദിവസവേതനക്കാരെയും വലയ്ക്കുന്നത്. അടുത്തിടെ ആറ്റിപ്ര സോണല്‍ ഓഫിസിലെ ഒരു ജീവനക്കാരി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയെന്ന പരാതിവരെയുണ്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ വികെ പ്രശാന്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജീവനക്കാരി ഇതുമായി ബന്ധപ്പെട്ട് പരാതി എഴുതി നല്‍കിയിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതിയംഗങ്ങള്‍ പറയുന്നു. നിര്‍ധന കുടുംബങ്ങളില്‍ പെട്ടവരാകും പലപ്പോഴും കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലിക്കായി എത്തുന്നത്. ഇവരാകും പലപ്പോഴും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കേണ്ടി വരിക. ശമ്പളബില്‍ യഥാസമയം പാസാക്കുന്നതിനു പകരം അനാവശ്യമായി വൈകിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് ചിലരെന്നാണ് ആക്ഷേപം. സംഘടനകളുടെ പിന്‍ബലമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍നടപടിയെടുക്കാനും കഴിയാത്ത സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക