|    Dec 13 Thu, 2018 7:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

താല്‍ക്കാലിക ജീവനക്കാര്‍ക്കും മിനിമം വേതനം നല്‍കണം

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കു ലഭിക്കുന്ന മിനിമം വേതനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഉത്തര്‍പ്രദേശ് വനം വകുപ്പിലെ ഡി ഗ്രൂപ്പ് തസ്തികയില്‍ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ വിധിന്യായം.
ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരിയാന സര്‍ക്കാരും തിലക് രാജും തമ്മിലുള്ള കേസിലെഉത്തരവുകള്‍ ഉദ്ധരിച്ചാണ് ജീവനക്കാരുടെ ഹരജി ഹൈക്കോടതി തള്ളിയിരുന്നത്.
നേരത്തേ മറ്റൊരു കേസില്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച്, താല്‍ക്കാലിക ജീവനക്കാര്‍ക്കും മിനിമം വേതനത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ തങ്ങളുടെ വാദം മുന്നോട്ടുവച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss